പുലിയന്നൂർ ശിവ ക്ഷേത്രം പാലക്കാട്

പുലിയന്നൂർ മഹാദേവ ക്ഷേത്രം ഒരു ഹിന്ദു ക്ഷേത്രമാണ്. കേരളത്തിലെ പാലക്കാട് ജില്ലയിലെ മാത്തൂർ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.പുലിയന്നൂർ ശിവ ക്ഷേത്രത്തിൻറെ നടത്തിപ്പ് അവകാശം പാട്ടത്തിൽ തറവാടിന് ആണ്.

പുലിയന്നൂർ ശിവ ക്ഷേത്രം- വിശേഷ ദിവസങ്ങൾ

ധനുമാസ തിരുവാതിര

ധനുമാസ തിരുവാതിര വളരെയേറെ പ്രാധാന്യമാണ് അന്നദാനവും രാവിലെയും വൈകുന്നേരവും രുദ്രാഭിഷേകവും പ്രധാന പൂജകളും നടക്കുന്നതാണ് ധനുമാസ തിരുവാതിരയിൽ*

മഹാ ശിവരാത്രി

ശിവരാത്രി യോടനുബന്ധിച്ച് കാലത്ത് വിശേഷാൽ പൂജയും രുദ്രാഭിഷേകവും ഗോപൂജയും രാത്രി മുഴുവൻ യാമ പൂജയുംനടത്തി വരുന്നു....

നവരാത്രി

നവരാത്രി ദിനത്തിൽ 9 ദിവസവും വിളക്കും ഭഗവതി സേവയും നടത്തി വരുന്നു.... .

ചിങ്ങ മാസം

ചിങ്ങമാസത്തിൽ ഒന്നാം ഓണം ഉത്രാടം ദിനത്തിൽ നിറപുത്തരിയും പുത്തരിപ്പായസം ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.....

പ്രദോഷം

മാസത്തിലെ 2 പ്രദോഷ പൂജയും നടത്തി വരുന്നു...




ക്ഷേത്ര വഴിപാടുകൾ

പ്രദോഷ വ്രതം

ശിവപ്രീതിയ്ക്ക് വേണ്ടി അനുഷ്ഠിക്കുന്ന വ്രതങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അവയിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രദോഷവ്രതം. സന്താന സൗഭാഗ്യം, ദുഃഖ ശമനം, ദാരിദ്ര്യ ശമനം, ആയുരാരോഗ്യം ഉണ്ടാകുവാൻ, ഐശ്വര്യ-സത്കീർത്തി വർദ്ധന എന്നിവയ്ക്ക് വേണ്ടിയാണ് കൂടുതലായും എല്ലാവരും പ്രദോഷ വ്രതം അനുഷ്ഠിക്കുന്നത്. ഏറ്റവും ലളിതമായ രീതിയിൽ അനുഷ്ഠിക്കാവുന്ന വ്രതം എന്ന പ്രത്യേകത കൂടി പ്രദോഷവ്രതത്തിനുണ്ട്.

അഘോര ഹോമം

അഘോര ഹോമം 5 മുഖങ്ങളുള്ള ഭഗവാൻ ശിവന് സമർപ്പിച്ചിരിക്കുന്നു, അഘോര രുദ്ര ഭൂതഗണങ്ങളുടെ തലവനാണ്. ശത്രുക്കളുടെ ദുഷ്പ്രവൃത്തികൾ മൂലമുണ്ടാകുന്ന ഭൂതം, പ്രേതം, പിശാച്, ദൃഷ്ടിദോഷം എന്നീ ദുഷിച്ച മന്ത്രങ്ങളെ തകർക്കുന്നതിനാണ് ഈ ഹോമം നടത്തുന്നത്.

ഉമാമഹേശ്വര പൂജ

പാര്‍വ്വതീ പരമേശ്വരന്മാരെ സങ്കല്പ്പിച്ച് സ്വയംവരാര്‍ച്ചന നടത്തുന്നതും ഉമാമഹേശ്വര പൂജ നടത്തുന്നതും വിവാഹ തടസ്സം അകന്ന് ഉത്തമമായ ദാമ്പത്യ ബന്ധം സിദ്ധിക്കുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാക്കുന്നതിനും നല്ലതാണ്.

പിൻവിളക്ക്

ശിവക്ഷേത്രത്തിൽ പിൻവിളക്ക് കത്തിക്കുന്നതിന് പ്രത്യേകം പ്രാധാന്യമുണ്ട്. ശ്രീകോവിലിന്‍റെ പുറകിലായി സ്ഥാപിച്ചിട്ടുള്ള വിളക്കാണ് പിൻവിളക്ക്. ഇത് പാര്‍വ്വതീ ദേവിയാണെന്നാണ് സങ്കല്പം.

കൂവള മാല

ശിവന് ഏറ്റവും പ്രിയപ്പെട്ടത് കൂവളത്തില കൊണ്ടുള്ള അര്‍ച്ചനയാണ്. ഒരു ഞെട്ടിൽ തന്നെ മൂന്ന് ഇലകളോട് കൂടിയ കൂവളത്തില ശിവന്‍റെ മൂന്ന് നേത്രങ്ങൾക്ക് സമാനമായാണ് കരുതുന്നത്. ഏഴ് ദിവസമോ. പതിനാല് ദിവസമോ, ഇരുപത്തൊന്ന് ദിവസമോ തുടര്‍ച്ചയായി ശിവന് കൂവളത്തില കൊണ്ട് അര്‍ച്ചന നട ത്തിയാൽ ഭയം ആപത്ത് മുതലായവ അകന്ന് പോകും.

ശിവക്ഷേത്ര ദർശനം നടത്തേണ്ട വിധം

ശിവക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ പ്രധാന കവാടത്തിൽ ഛണ്ഡൻ, പ്രഛണ്ഡൻ എന്നീ ദ്വാരപാലകർ ക്ഷേത്രം സൂക്ഷിപ്പുകാരായുണ്ട്. ഇവരെ മനസ്സിൽ സങ്കല്പിച്ച് ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി വേണം അകത്ത് പ്രവേശിക്കുവാൻ. അകത്തെത്തിച്ചേർന്നാൽ ആദ്യം തൊഴേണ്ടത് ഭഗവാന് മുന്നിൽ പ്രതിഷ്ഠിച്ചിട്ടുള്ള നന്തികേശനെയാണ്. നന്തികേശൻ്റെ വലതു വശത്തുനിന്നു വേണം തൊഴാൻ. അതിനു ശേഷം മുന്നോട്ട് നടന്ന് ശ്രീകോവിലിൻ്റെ വാതിലിന് ഇടത് ഭാഗത്തുനിന്ന് ശിവഭഗവാനെ തൊഴണം. പിന്നീട് തിരിഞ്ഞ് നടന്ന് നന്തിയുടെ വലതുവശത്ത് വന്ന് നിന്നു നന്തിയെ തൊഴുത് നന്തിയുടെ പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി നിൽക്കണം.

അവിടെ നിന്ന് ശ്രീകോവിലിൻ്റെ താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി മൂന്ന് പ്രാവശ്യം കൊട്ടി തൊഴുക. പിന്നീട് തിരിഞ്ഞ് നടന്ന് നന്തിയുടെ പിന്നിലൂടെ വലതുവശത്ത് വന്ന് നിന്ന് നന്തിയെ തൊഴുത് ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് വലത്തോട്ട് നടന്ന് ഓവിന് അടുത്തെത്തി താഴികക്കുടം നോക്കി കൂപ്പിയ കൈകൾ മൃദുവായി തൊഴുത് കൊട്ടി തിരിഞ്ഞ് നടക്കുക. ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുത് തിരിഞ്ഞ് നടന്നു നന്തികേശൻ്റെ വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോഴാണ് ശിവക്ഷേത്രത്തിൽ ഒരു പ്രക്ഷിണം പൂർത്തിയാകുന്നത്. ഇങ്ങനെ മൂന്ന് പ്രാവശ്യം ആവർത്തിക്കുമ്പോൾ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തിൽ നന്തി കേശനെ നാല് പ്രാവശ്യവും, ഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം.ഭക്തർ ഒരു കാരണവശാലും അറിഞ്ഞോ, അറിയാതെയോ ശിവക്ഷേത്രത്തിലെ ഓവ് മുറിച്ച് കടക്കരുത്.

പുലിയന്നൂർ മഹാദേവ ക്ഷേത്രം

ക്ഷേത്രവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക്

+91-98956 94534
  • ഫോട്ടോ ഗാലറി

പുലിയന്നൂർ മഹാദേവ ക്ഷേത്രം

പുലിയന്നൂർ മഹാദേവ ക്ഷേത്രം

ക്ഷേത്ര വഴിപാടുകൾ

പുലിയന്നൂർ മഹാദേവ ക്ഷേത്രം

പുലിയന്നൂർ മഹാദേവ ക്ഷേത്രം

പുലിയന്നൂർ മഹാദേവ ക്ഷേത്രം